കാലടി: ഇന്ത്യൻ നേവി കൊച്ചിയിലെ 220 സിഗ്‌നൽ സ്‌കൂൾ കേഡറ്റുകൾക്ക് ആദി ശങ്കര എൻജിനീയറിംഗ് കോളേജിൽ പരിശീലനം തുടങ്ങി. ഒരു മാസം ദൈർഘ്യമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്‌സാണ് കോളേജ് സ്‌കിൽ കേന്ദ്ര നൽകുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതി ഇന്ത്യൻ നേവിയുടെ കമ്യൂണിക്കേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാവുന്ന മാതൃകയിൽ ക്രമീകരിച്ചാണ് സിലബസ്. കോഴ്‌സിന്റെ ഔപചാരിക ഉദ്ഘാടനം ആദി ശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, കെ. ആനന്ദ് നിർവ്വഹിച്ചു. ആദിശങ്കര ട്രസ്റ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി. പി. ജയശങ്കർ, സീനിയർ അസോ.ഡയറക്ടർ ഡോ. ജേക്കബ് ജോർജ് തുടങ്ങിയവർ ക്ലാസുകൾ എടുത്തു.