പിറവം: ജില്ലയിൽ സമ്പൂർണ വാക്സിനേഷനിൽ ഒന്നാംസ്ഥാനം പിറവം നഗരസഭയ്ക്ക്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവിൽനിന്ന് നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ് പുരസ്കാരം ഏറ്റുവാങ്ങി. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, പി.ടി. തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, കളക്ടർ ജാഫർ മാലിക്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, അഡീഷണൽ ഡി.എം.ഒമാരായ ഡോ. എസ്. ശ്രീദേവി, ഡോ. ആർ. വിവേക്‌കുമാർ, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസ്. എം. ജി, നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം, സ്ഥിരംസമിതി അദ്ധ്യക്ഷൻ ബിമൽചന്ദ്രൻ എന്നിവർ പങ്കെടുത്തു. നഗരസഭയിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനേഷൻ നൽകിക്കൊണ്ടാണ് നഗരസഭ ഈനേട്ടം കൈവരിച്ചത്.