വൈപ്പിൻ: തീരദേശറോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് എ.ഐ.വൈ.എഫ്. വൈപ്പിൻ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ല എക്‌സിക്യുട്ടീവ് അംഗം കെ.ബി. അറുമുഖൻ, വൈപ്പിൻ മണ്ഡലം സെക്രട്ടറി ഇ. സി. ശിവദാസ്, എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ്. കെ.ആർ. റെനീഷ്, ജോ.സെക്രട്ടറി സിജി ബാബു, എൻ.കെ. ബാബു, കെ.എൽ, ദിലീപ്കുമാർ, കെ.എസ്. ബാബുരാജ്, കെ.പി. വിപിൻരാജ്, എൻ.കെ. സജീവൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ. എസ്. ജയദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി അജാസ് അഷറഫ് (പ്രസിഡന്റ്), ദേവിലാൽ, കിരൺ റാഫേൽ (വൈസ് പ്രസിഡന്റുമാർ), ആന്റണി ടോംസൺ (സെക്രട്ടറി), അഡ്വ. ഡയസ്റ്റസ് കോമത്ത്, വി. ബി. അനുരഞ്ജര (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.