കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ ഗാന്ധിജയന്തി ദിനാഘോഷം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, ബ്ളോക്ക് വൈസ് പ്രസിഡന്റ് അനു അച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് ഓഫീസ് പരിസരം ശുചീകരിച്ചു.