മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് പായിപ്ര ലോക്കൽ കൺവെൻഷൻ തൃക്കളത്തൂർ സർവീസ് സഹകരണബാങ്ക് ഹാളിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി, വി.എം. നവാസ്, കെ.കെ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സനു വേണുഗോപാൽ (പ്രസിഡന്റ്), അൻഷാജ് തേനാലി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.