monson

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൺ മാവുങ്കലിനെതിരെ ഇടനിലക്കാരൻ സന്തോഷ് എളമക്കര നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. മോശയുടെ അംശവടിയെന്ന് അവകാശപ്പെട്ട വസ്തുക്കളും ശില്പങ്ങളും നൽകിയതിന് ലക്ഷങ്ങൾ ലഭിക്കാനുണ്ടെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇവരെ ഒന്നിച്ചിരുത്തി ക്രൈംബ്രാഞ്ച് എസ്.പി ചോദ്യം ചെയ്തിരുന്നു. സന്തോഷിന് പണം നൽകാനുണ്ടെന്ന് മോൻസൺ മൊഴി നൽകി.
തട്ടിപ്പ് കേസുകളിൽ ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി സ്‌പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തെളിവുശേഖരണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായ ശില്പി സുരേഷിന്റെ പരാതിയിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

മോൻസൺ തട്ടിയെടുത്ത വൻതുക സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. ഇയാൾക്ക് ഷെയറുള്ള കമ്പനികളും നേതൃത്വം നൽകിയിരുന്ന കമ്പനികളും അന്വേഷണ പരിധിയിലാണ്. കലിംഗ കല്യാൺ ഫൗണ്ടേഷൻ, കോസ്‌മോസ് ഗ്രൂപ്പ്, മോൻസൺ എഡിഷൻ തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ടവരെ ഇന്നോ നാളെയോ ചോദ്യം ചെയ്യും. ഇവിടങ്ങളിൽ പങ്കാളികളാക്കാമെന്ന് പരാതിക്കാർക്ക് മോൻസൺ വാഗ്ദാനം നൽകിയിരുന്നു. അതേസമയം പുരാവസ്തുക്കളുടെ പരിശോധന പൂർത്തിയാക്കി അടുത്തയാഴ്ച റിപ്പോർട്ട് കൈമാറും.

 കാറുകളും 'പുരാവസ്‌തു"

മോൻസന്റെ കലൂരിലെ വീട്ടിലെ ആഡംബര കാറുകൾ റോഡിലിറക്കാൻ കഴിയാത്തവയാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. കാലാവധി തീരാറായതും എൻജിൻ തകരാറിലായതുമായ എട്ട് കാറുകളാണ് പരിശോധിച്ചത്. ഇടപാടുകാരെ കബളിപ്പിക്കാൻ വീട്ടിൽ ഇവ പ്രദർശി​പ്പിക്കുകയായിരുന്നു.

മൂന്ന് വാഹനങ്ങളുടെ രേഖകളുടെ ആധികാരികത കണ്ടെത്താൻ മഹാരാഷ്ട്ര, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി.

 മോ​ൻ​സ​ന്റെ​ ​മൂ​ന്നു​ ​കാ​റു​ക​ൾ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി

​പു​രാ​വ​സ്തു​ക്ക​ളു​ടെ​ ​പേ​രി​ൽ​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​തി​ന് ​പി​ടി​യി​ലാ​യ​ ​മോ​ൻ​സ​ന്റെ​ ​മൂ​ന്നു​ ​ആ​ഡം​ബ​ര​ ​കാ​റു​ക​ൾ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി.​ ​അ​റ​സ്​​റ്റി​നു​ ​മു​മ്പ് ​മോ​ൻ​സ​ൺ​ ​ക​ള​വം​കോ​ട​ത്തെ​ ​വ​ർ​ക്ക് ​ഷോ​പ്പി​ൽ​ ​അ​​​റ്റ​കു​​​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ ​പ​ഞ്ചാ​ബ് ​ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള​ ​ബെ​ൻ​സ്,​ ​ക​ർ​ണാ​ട​ക​ ​ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള​ ​പ്രാ​ഡോ,​ ​ഛ​ത്തി​സ്ഗ​ഡ് ​ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള​ ​ബി.​എം.​ഡ​ബ്ല്യൂ​ ​എ​ന്നീ​ ​കാ​റു​ക​ൾ​ ​ന​ല്കി​യി​രു​ന്നു.​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ഉ​ട​മ​യി​ൽ​ ​നി​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു.​ ​കാ​റി​ന്റെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വി​വ​ര​ങ്ങ​ൾ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​പ​രി​ശോ​ധി​ച്ചു​ ​വ​രി​ക​യാ​ണ്.

 17​ ​ല​ക്ഷം​ ​രൂ​പ​ ​ക​ടം വാ​ങ്ങി​ ​പ​റ്റി​ച്ചെ​ന്ന് ​വ്യ​വ​സാ​യി

​പു​രാ​വ​സ്തു​ ​ത​ട്ടി​പ്പു​കാ​ര​ൻ​ ​മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ൽ​ 17​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കാ​നു​ണ്ടെ​ന്ന് ​കാ​ട്ടി​ ​വ്യ​വ​സാ​യി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ന​ട​ത്ത​റ​ ​മി​റാ​യ് ​നി​ധി​ ​എം.​ഡി​ ​ഹ​നീ​ഷ് ​ജോ​ർ​ജാ​ണ്
ഇ​-​ ​മെ​യി​ലി​ൽ​ ​പ​രാ​തി​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​യു​ണ്ടെ​ന്നും​ ​മ​ക​ളു​ടെ​ ​വി​വാ​ഹ​ ​നി​ശ്ച​യ​ത്തി​ന് ​ക​ട​മാ​യി​ ​ന​ൽ​ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞ​ത് ​വി​ശ്വ​സി​ച്ചാ​ണ് ​പ​ണം​ ​ന​ൽ​കി​യ​തെ​ന്നും​ ​ഒ​ല്ലൂ​ർ​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ​മോ​ൻ​സ​ണെ​ ​പ​രി​ച​യ​പ്പെ​ട്ട​ത്.​ ​കോ​സ്‌​മെ​റ്റോ​ള​ജി​സ്റ്റാ​ണെ​ന്നും,​ ​പു​രാ​വ​സ്തു​ ​ശേ​ഖ​ര​ണ​മാ​ണ് ​പ്ര​ ​ധാ​ന​ ​ബി​സി​ന​സെ​ന്നും​ ​മോ​ൻ​സ​ൺ​ ​സ്വ​യം​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​പാ​ലി​യേ​ക്ക​ര​യി​ലെ​ ​വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് ​മോ​ൻ​സ​ന്റെ​ ​ആ​ഡം​ബ​ര​ക്കാ​റു​ക​ളു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്താ​റ്.​ ​ഇ​ക്കാ​ര്യ​ത്തി​നാ​യി​ ​തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ൾ​ ​പ​ല​വ​ട്ടം​ ​മോ​ൻ​സ​ൻ​ ​ത​ന്റെ​ ​സ്ഥാ​പ​നം​ ​സ​ന്ദ​ർ​ശി​ച്ചു..​ ​മോ​ൻ​സ​ണി​ന്റെ​ ​വീ​ട്ടി​ൽ​ ​ഏ​ഴോ​ ​എ​ട്ടോ​ ​ത​വ​ണ​ ​പോ​യി​ട്ടു​ണ്ട്.​ ​ക​ടം​ ​ന​ൽ​കി​യ​ ​പ​ണ​ത്തി​ന് ​ഈ​ടാ​യി​ ​ചെ​ക്ക് ​ന​ൽ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​പി​റ്റേ​ന്ന് ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​ഒ​ഴി​ഞ്ഞു​വെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​ഞ്ഞു.