കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വാസ്തുവിദ്യാവകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് വകുപ്പ് മേധാവിയുടെ ഇമെയിലായ hodvastuvidya@ssus.ac.in ലേക്ക് ഒക്ടോബർ 7നകം അയക്കണം. സർവകലാശാല വെബ്‌സൈറ്റായ www.ssus.ac.in സന്ദർശിക്കുക.