1
മട്ടാഞ്ചേരിയിൽ നടന്ന പന്തം കൊളുത്തി പ്രകടനം

മട്ടാഞ്ചേരി: ഉത്തർപ്രദേശിൽ സമരം നടത്തിയ കർഷകർക്ക് നേരെ വാഹനം കയറ്റി സമരക്കാരെ കൊലപ്പെടുത്തിയ സ്ഥലം സന്ദർശിക്കാനിറങ്ങിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമിർ ബാവ ഉദ്ഘാടനം ചെയ്തു. ഡി.സി. അംഗം എം എ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ആർ ദിനേശ് കമ്മത്ത്, പി എം അസ്ലം, പി. ബി. ശംഷു. എം. ജി. ആന്റണി, മുജീബ് റഹ്മാൻ, ഹസിം ഹംസ, കെ .ജി.റജീഷ്, യു. ഹാരിസ്, ഷമീർ വളവത്ത്, മുഹമ്മദ് ജെറിസ് ,കവിതാ ഹരികുമാർ ,പി .എം.സമദ്, ലൈലാ കബിർ എന്നിവർ നേതൃത്യം നൽകി.