തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹനിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും പ്രദേശം സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജന.സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിഷേധിച്ച് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായി അദ്ധ്യക്ഷത വഹിച്ച യോഗം കോൺ. (ഐ) തൃപ്പൂണിത്തുറ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജൂബൻ ജോൺ ഉദ്ഘാടനം ചെയ്തു. കോൺ.(ഐ) ഉദയംപേരൂർ സൗത്ത് മണ്ഡലം പ്രസിഡന്റ് എം.പി.ഷൈമോൻ, ഇ.എസ്. ജയകുമാർ, സോമിനി സണ്ണി, ബാരിഷ് വിശ്വനാഥ്, ആനി അഗസ്റ്റ്യൻ, ടി.എൻ.നിമിൽ രാജ്, സ്മിത രാജേഷ്, നിഷ ബാബു, സുനിൽ രാജപ്പൻ,വിനോദ് ചന്ദ്രൻ, എ.പി.ജോൺ, പി.സി.ബിനേഷ്, പി.വി. ലോഹിതാക്ഷൻ, റീന ജോർജ്, അഡ്വ: എ.വി.തവമണി, ജോൺസൺ മുളക്കുളം തുടങ്ങിയവർ സംസാരിച്ചു.