kklm
എ.ഐ.വൈ.എഫ് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ഇടയാർ രാമൻചിറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്നും നിർമ്മാണ പ്രവർത്തനത്തിൽ വന്നിട്ടുള്ള അഴിമതി അരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എ.ഐ.വൈ.എഫ് കൂത്താട്ടുകുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. എം.പി.ഐയിലെ പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുക, നിലവിലുള്ള ഒഴിവുകൾ നികത്തുക, മുനിസിപ്പാലിറ്റിയിൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ യാർഡ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

എ.ബി. ബർദൻ നഗറിൽ (സി.പി.ഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി ഓഫീസ് ഹാൾ) നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. പിറവം മണ്ഡലം കമ്മറ്റി പ്രസിഡന്റ് സി.എ. സതീഷ്, എ.എസ് രാജൻ, എ.കെ ദേവദാസ്, ബീന സജീവൻ, ബിജോ പൗലോസ് എന്നിവർ സംസാരിച്ചു. ബിനീഷ്.കെ.തുളസിദാസ് പതാക ഉയർത്തി. മേഖലാ സെക്രട്ടറി പി.എം ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ കമ്മറ്റി പ്രസിഡന്റായി ബിജോ പൗലോസിനെയും സെക്രട്ടറിയായി പി.എം. ഷൈനെയും തിരഞ്ഞെടുത്തു.