pala
പ്രതി അഭിഷേകിനെ കൊലയ്ക്കുപയോഗിച്ച ബ്ലേഡ് വാങ്ങിയ കൂത്താട്ടുകുളത്തെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.

കൂത്താട്ടുകുളം: പാലായിൽ സഹപാഠിയെ കഴുത്തറുത്ത് കൊന്ന പ്രതി അഭിഷേകിനെ കൂത്താട്ടുകുളത്തെ കടയിലെത്തിച്ച് തെളിവെടുത്തു.
കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ ബൈപ്പാസ് റോഡിലെ സ്റ്റേഷനറി കടയിൽ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്.
ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. കടയുടമ അഭിഷേകിനെ തിരിച്ചറിഞ്ഞില്ല. ഒരാൾ ബ്ലേഡ് വാങ്ങിയതായി കടയുടമ സ്ഥിരീകരിച്ചിട്ടുണ്ട്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളി​ൽ അഭിഷേക് കടയിൽ എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

പാലാ ഡിവൈ.എസ്.പിയുടെ നേതൃത്തിൽ ആയിരുന്നു തെളിവെടുപ്പ്. പാലാ സി.ഐ കെ.പി. തോംസൺ, എസ്‌.ഐമാരായ എം.ടി. അഭിലാഷ്, ഷാജി കുര്യാക്കോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.