കാലടി: ഫിസാറ്റ് ബിസിനസ് സ്കൂളിലെ എം.ബി.എ വിദ്യാർത്ഥികൾ മലയാറ്റൂർ മണപ്പാട്ടുചിറയിൽ ശുചീകരണം നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യക്ഷനായി. മെമ്പർ ബിൻസി, ബിജി സെബാസ്റ്റ്യൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡൽമ തളിയൻ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ നോയൽ വിൽസൺ, ശരണ്യ ഷൈജു, ഷിബു പറമ്പത്ത്, ലൈജി ബിജു, മിനി സേവ്യർ, ജോയ്സൺ ഞാളിയേൻ എന്നിവർ പങ്കെടുത്തു.