parathibha
മീരാസ് ഡിജിറ്റൽ ലൈബ്രറിയും, സബൈൻ ഹോസ്പിറ്റൽ അതിഥി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള കാഷ് അവാർഡ് ദാനം ഡോ. സബൈൻശിവദാസൻ നിർവഹിക്കുന്നു. സഹകരണ വകുപ്പ് രജിസ്ട്രാർ പി ബി നൂഹ് തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് പിന്തുണയും അനുമോദനവുമായി മീരാസ് ഡിജിറ്റൽ ലൈബ്രറിയും സബൈൻ ഹോസ്പിറ്റൽ അതിഥി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ 30 വിദ്യാർത്ഥികൾക്ക് 10,000 രൂപവീതം തുടർസാമ്പത്തിക സഹായവും കരിയർ പരിശീലനങ്ങളും നൽകി. മീരാസ് ഡിജിറ്റൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം സഹകരണവകുപ്പ് രജിസ്ട്രാർ പി.ബി. നൂഹ് നിർവഹിച്ചു. സബൈൻ ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. എസ്. സബൈൻ വിദ്യാർത്ഥികൾക്കള്ള പഠന സ്കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. പി.ബി. സലിം മുഖ്യപ്രഭാഷണം നടത്തി.

പ്രൊജക്ട് കോ ഓർഡിനേറ്റർ അസീസ് കുന്നപ്പിള്ളി പദ്ധതി വിശദീകരിച്ചു. പായിപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര സഹകരണബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ്, വിഎം. നവാസ്, വി.എച്ച്. ഷഫീക്ക്, നാസർ നെല്ലിമറ്റം തുടങ്ങിയവർ സംസാരിച്ചു.

വരുന്ന ഒരു വർഷത്തിനിടയിൽ വിവിധ തലത്തിലെ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി കരിയർ പരിശീലനം നൽകി ഉപരിപഠന സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ പ്രാഥമികലക്ഷ്യം. പരിപാടികൾക്ക് അനു പോൾ, യൂനസ് പി.ബി, ഷാഹുൽ ഹമീദ്, സച്ചിൻ സി.ജെ, ഷെയ്ക്ക് മൊഹിയുദിൻ, ഹനീഫ മൂലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.