മൂവാറ്റുപുഴ: മൂവാറ്റുപുഴ സിറ്റിസൺസ് ഡയസ് സംഘടിപ്പിച്ച ഗാന്ധിദർശൻ സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡയസ് ചെയർമാൻ പി.എസ്.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി. പി. എൽദോസ്, റവ. ഫാദർ ആന്റണി പുത്തൻകുളം, അഡ്വ.എൻ. രമേശ്, എ.ഡി. മധു, പി.എൻ.പി ഇളയത്, ജോർജ് തോട്ടത്തിൽ, പ്രമീള ഗിരീഷ്‌കുമാർ, ബീനാ വിനയൻ തുടങ്ങിയവർ സംസാരിച്ചു. 2021ലെ 'ഡയസ് ഗാന്ധിദർശൻ പുരസ്കാരങ്ങൾ' കെ.പി. ജോയി (സാമൂഹ്യസേവനം), സ്റ്റെഫി ജോർജ് ( വിദ്യാർത്ഥി പ്രതിഭ ) എന്നിവർക്ക് സമ്മാനിച്ചു. കല്ലൂർക്കാട് മലനിരപ്പ് ലക്ഷംവീട് പരിസരത്ത് ഡയസിന്റെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിസ്മൃതിസംഗമം പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര ഉദ്ഘാടനം ചെയ്തു. അസീസ് പാണ്ഡ്യാരപ്പിള്ളി അദ്ധ്യ ക്ഷത വഹിച്ചു. ഖാദി ഉത്പന്നങ്ങളുടെ സമ്മാനപ്പൊതി കുടുംബങ്ങൾക്ക് വിതരണം ചെയ്തു.