പിറവം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സാധാരണക്കാരെ ബോധവത്കരിക്കുന്നതിന് പദ്ധതിയുമായി ജനമൈത്രി പൊലീസ് രംഗത്ത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശാനുസരണമാണ് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സൈബർ വാരാചരണം നടത്തുന്നതെന്ന്
സബ് ഇൻസ്പെക്ടർ എം.എ. ആനന്ദ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പിറവം മുനിസിപ്പൽ ബസ് സ്റ്റാൻഡ്, മണീട് ആനമുന്തി കവല എന്നിവിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചു.
സ്റ്റേഷൻ റൈറ്റർ എ.എൻ. ഷിബു, പി.ആർ.ഒ ബിജു പി. കുമാർ, ജനമൈത്രി ബീറ്റ് ഓഫീസമാരായ പി.എൻ. പ്രതാപൻ, ഇ.ടിറി.ബിജുമോൻ, ബി. മനു എന്നിവർ പങ്കെടുത്തു.