kpms
കെ.പി.എം.എസ് എറണാകുളം യൂണിയൻ ഓഫീസ് വൈറ്റില കാച്ചാപ്പിള്ളി റോഡിൽ സംസ്ഥാന കമ്മിറ്റി അംഗം എം. രവി ഉദ്ഘാടനം ചെയ്യുന്നു. മനോജ് വടുതല, അശോക് കുമാർ, ഒ.പി പുരുഷോത്തമൻ എന്നിവർ സമീപം

കൊച്ചി: കെ.പി.എം.എസ് എറണാകുളം യൂണിയൻ ഓഫീസ് സംസ്ഥാന കമ്മിറ്റി അംഗം എം. രവി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് മനോജ് വടുതല അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അശോക് കുമാർ സ്വാഗതവും ഖജാൻജി ഒ.പി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു. വൈറ്റില കാച്ചാപ്പിള്ളി റോഡിലെ മേപ്പിള്ളിയ വീടിന്റെ രണ്ടാം നിലയിലാണ് ഓഫീസ്. സ്ത്രീധനത്തിനെതിരെ പ്രതിനിധികൾ പ്രതിഞ്ജയെടുത്തു. സ്ത്രീധനത്തിനും ആർഭാട വിവാഹത്തിനുമെതിരെ കെ.പി.എം.എസ് ആരംഭിച്ച ബോധവത്കരണ പരിപാടിയായ ആർദ്രത്തിന് കൂടുതൽ പ്രചാരണം നൽകാനും തീരുമാനിച്ചു.