jo-jo
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലേബർ രജിസ്ട്രേഷൻ ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡൻറ് ജോജി പീറ്റർ നിർവഹിക്കുന്നു

അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അങ്കമാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 യൂണിറ്റുകളിലും ലേബർ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. കൊവിഡ് വ്യാപനംകാരണം മുടങ്ങിക്കിടന്ന രജിസ്ട്രേഷൻ പുതുക്കുന്നതിനായിരുന്നു ക്യാമ്പ്. ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു. അസി. ലേബർ ഓഫീസർ ടി.കെ. നാസർ, തൊമ്മി പെനാടത്ത്, പി.പി. വർഗീസ്, ഷാജു വി.തെക്കേക്കര, ഷാജു എം.ഡി, റീന കുര്യാച്ചൻ, പ്രിൻസി സേവ്യർ, അശ്വിൻ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.