കൊച്ചി: കേരള ഹൈക്കോടതി മുൻ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ എം.എം. മാത്യുവിന്റെ ഫോട്ടോ ബാർ അസോസിയേഷൻ ഹാളിൽ ജസ്റ്റിസ് അനു ശിവരാമൻ അനാച്ഛാദനം ചെയ്തു. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, അനുസ്മരണ പ്രഭാഷണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. അനിൽ എസ്. രാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. ടി.എ. ഷാജി, അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസ്, കാപ്പ അംഗം അഡ്വ. സെയ്ദ് മുഹമ്മദ്, അഡ്വ. ജോയ്‌വിൻ മാത്യു എന്നിവർ പ്രസംഗിച്ചു.