vijayan
അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് ദ സ്‌ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിൽ ഐ.ജി. പി. വിജയൻ ലോകപാർപ്പിടദിന പ്രഭാഷണം നടത്തുന്നു

കൊച്ചി: വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്ന് ഐ.ജി. പി. വിജയൻ പറഞ്ഞു. നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന ചിന്ത വീടില്ലാത്തവരെ കുറ്റവാസനയിലേക്ക് വഴിതെറ്റിക്കാനും സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസറ്റ് ഹോംസിന്റെ ബിയോണ്ട് ദ സ്‌ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിൽ ലോക പാർപ്പിടദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും വീടുണ്ടാകേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. അദ്ദേഹം പറഞ്ഞു. ആഗ്രഹങ്ങളനുസരിച്ചല്ല, ആവശ്യങ്ങളനുസരിച്ചാണ് പാർപ്പിടങ്ങൾ നിർമ്മിക്കേണ്ടതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ വി. പറഞ്ഞു.