അങ്കമാലി: ഉത്തർപ്രദേശിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ജനതാദൾ (എസ്) നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. ടി.ബി. ജംഗ്ഷനിൽ നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ബിജു പൗലോസ് ഉദ്ഘാടനം ചെയ്തു. ഡെന്നി തെറ്റയിൽ അദ്ധ്യക്ഷത വഹിച്ചു. സജീവ് അരീക്കൽ, പി.എം. പൗലോസ്, ജേക്കബ് കരേടത്ത് ,എം.ഒ.റോയി, കെ.ഒ .ആൻറണി, ജോയി മാടശേരി, ടി.പി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ഡി.വൈ. എഫ്. ഐയും കർഷകസംഘവും സംയുക്തമായി അങ്കമാലി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. അഡ്വ. ബിബിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജീമോൻ കുര്യൻ, പ്രിൻസ് പോൾ, കെ.പി. റെജീഷ്, സച്ചിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.