kklm
പാലക്കുഴയിൽ തയ്യൽ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജയ.കെ.എ നിർവഹിക്കുന്നു

പാലക്കുഴ: പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാക്ഷരതാമിഷനും ജെ.എസ്.എസും ചേർന്ന് പാലനിൽക്കുംതടം കോളനിയിൽ തയ്യൽപരിശീലന ക്‌ളാസ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജയ. കെ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിബി സാബു, മെമ്പർമാരായ കെ.എ. മാണികുഞ്ഞ്, മഞ്ജു ജിനു, ജെ.എസ്.എസ് കോ ഓർഡിനേറ്റർ ആന്റണി, പ്രേരക്മാരായ അപ്സര, ബെന്നി സഖറിയ എന്നിവർ പങ്കെടുത്തു.