കൊച്ചി: ആലുവയിലെ മൃഗസംരക്ഷണ പരിശീലനകേന്ദ്രം കർഷകർക്ക് പരിശീലനം നൽകും. ഇറച്ചിക്കോഴി വളർത്തൽ (ഒക്ടോബർ 7), തീറ്റപ്പുൽകൃഷി (12), താറാവ് വളർത്തൽ (16), നായ്ക്കളുടെ ആരോഗ്യപരിപാലനം (18) എന്നിവയിലാണ് പരിശീലനം. 0484 2631355 എന്ന ഫോൺ നമ്പറിലോ 9188522708ൽ പേരും പരിശീലന വിഷയവും വാട്‌സാപ്പ് സന്ദേശമയച്ചോ രജിസ്റ്റർ ചെയ്യണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.