കൂത്താട്ടുകുളം: മൃഗസംരക്ഷണവകുപ്പ് ഫാമുകൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി താറാവ് നഴ്സറികൾ സ്ഥാപിക്കലിനും താറാവ് കൃഷി വ്യാപനത്തിനും തുടക്കമായി. 300 യൂണിറ്റുകളാണ് ജില്ലയിൽ ആരംഭിച്ചിട്ടുള്ളത്. നൂറോളം താറാവിൻ കുഞ്ഞുങ്ങളെയാണ് ഓരോ മൃഗസംരക്ഷണ ഡിസ്പെൻസറികളിലും നഴ്സറി തുടങ്ങാൻ വിതരണം ചെയ്യുന്നത്. തിരുമാറാടിയിലെ നഴ്സറികളുടെ തുടക്കം വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ വച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സന്ധ്യമോൾ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആതിര സുമേഷ്, സി.വി. ജോയി, ആലീസ് ബിനു, കെ.കെ. രാജ്കുകുമാർ , എം.സി. അജി, ബീന ഏലിയാസ് എന്നിവർ സംസാരിച്ചു. ഡോ. സഫ്ന ഐസക് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.