vallath
പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണത്തിൽ ഡോ. സുമി ജോയി ഓലിയപ്പുറം പ്രഭാഷണം നടത്തുന്നു. ജേക്കബ് സി. മാത്യു, കെ.എം. മഹേഷ്, പി.ജി സജീവ്, കെ. രവിക്കുട്ടൻ തുടങ്ങിയവർ സമീപം

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല യുവതയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം വകുപ്പ് മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, ലൈബ്രറി കൗൺസിൽ കുന്നത്തുനാട് താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, ആലുവ താലൂക്ക് പ്രസിഡന്റ് കെ. രവിക്കുട്ടൻ, ഡോ. വി. രമാകുമാരി, റാങ്ക് ജേതാവ് മീനു നൗഷാദ് എന്നിവർ സംസാരിച്ചു.