അങ്കമാലി: സി.പി.എം അങ്കമാലി ഏരിയ സമ്മേളനത്തിനായി സഘാടകസമിതി രൂപീകരിച്ചു. 20,21, 22 തിയതികളിൽ അങ്കമാലി സി.എസ്.എ ഓഡിറ്റോറിയമാണ് വേദി. എ പി.കുര്യൻ സ്മാരക ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ സമ്മേളനം കേന്ദ്ര കമ്മിറ്റിഅംഗം എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.ജെ. വർഗീസ് (ചെയർമാൻ), അഡ്വ.കെ.കെ.ഷിബു കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.