sunil
എ.ഐ.വൈ.എഫ് അങ്കമാലി മണ്ഡലം സമ്മേളനം മുൻമന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എ.ഐ.വൈ.എഫ് അങ്കമാലി മണ്ഡലം സമ്മേളനം അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ നടന്നു. സമ്മേളനം മുൻമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. റനീഷ്, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹനൻ സി.പി.ഐ.മണ്ഡലം സെക്രട്ടറി സി.ബി.രാജൻ, ഡിവിൻ.കെ.ദിനകരൻ, ടി.എം. ഷെനിൽ വി.കെ.രാമകൃഷ്ണൻ, ഇ ടി .പൗലോസ്, വനജ സദാനന്ദൻ, സീലിയ വിന്നി എന്നിവർ പ്രസംഗിച്ചു. എയ്ഡഡ്, സ്വകാര്യ കോളേജുകളിലെ തലവരി പണക്കൊള്ള അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഭാരവാഹികളായി ഷൈബി ഷാജി (പ്രസിഡന്റ്), ജോബി തോമസ്, റിജോയ് ജോയ് (വൈസ് പ്രസിഡന്റുമാർ) ജി. ഗോകുൽദേവ് (സെക്രട്ടറി), ഗോപകുമാർ കാരികോത്ത്, എൻ.കെ. നികേഷ്‌കുമാർ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.