കുറുപ്പംപടി: അശമന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിസന്ദേശയാത്രയുടെ സമാപനസമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു നിയോജകമണ്ഡലം ജനറൽസെക്രട്ടറി മുബാസ്.എം.എച്ച്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, എൻ.എം. സലിം, എം.എം. ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു.