11
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി,വൈസ്.ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ സംസാരിക്കുന്നു

തൃക്കാക്കര: തൃക്കാക്കരയിൽ ലാപ്ടോപ്പ്, കട്ടിൽ വിതരണോദ്ഘാടന ചടങ്ങ് പ്രതിപക്ഷ കൗൺസിലർമാരെ അറിയിക്കാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി. ഇന്നലെ രാവിലെ 11ന് തൃക്കാക്കര നഗരസഭ ജനകീയ ആസൂത്രണ പദ്ധതികളുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ്, വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണോദ്ഘാടനം കൗൺസിൽ തീരുമാനിക്കാതെയും പ്രതിപക്ഷത്തെ അറിയിക്കാതെയും നടത്താനുള്ള ചെയർപേഴ്സൻ അജിത തങ്കപ്പന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ നീക്കമാണ് പ്രതിപക്ഷ എതിർപ്പിന് കാരണം.
രാവിലെ നഗരസഭയിലെത്തിയപ്പോഴാണ് പ്രതിപക്ഷത്തോടൊപ്പം ഭരണപക്ഷ കൗൺസിലർമാരിൽ ചിലരും വിവരം അറിയുന്നത്. പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, പി.സി മനൂപ്, ജിജോ ചിങ്ങംതറ, ഉഷാ പ്രവീൺ, അജ്ജുന ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി ചെയർപേഴ്സന് മുന്നിൽ എത്തിയെങ്കിലും സംസാരിക്കാൻ തയ്യാറായില്ല. ഇതോടെ ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ വാക്കേറ്റമുണ്ടായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, വൈസ്.ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയായിരുന്നു. തുടർന്ന് നടന്ന ചടങ്ങിൽ പ്രതിപക്ഷവും പങ്കെടുത്തു. നഗരസഭയിൽ ഉണ്ടായിരുന്ന നഗരസഭ സെക്രട്ടറി എൻ.കെ കൃഷ്ണകുമാർ ചടങ്ങിൽ നിന്നും വിട്ടുനിന്നു.