water
പെൻഷൻ നിഷേധത്തിനെതിരെ പെൻഷണേഴ്‌സ് കോൺഗ്രസ് ജില്ലാകമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ജല അതോറിറ്റിയിലെ പെൻഷൻകാരെ വയോജനദിനത്തിൽ സർക്കാർ വഞ്ചിച്ചെന്നും പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെയും മാനേജുമെന്റിന്റെയും ധൂർത്തും കെടുകാര്യസ്ഥതയുമാണെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പെൻഷൻ നിഷേധനത്തിനെതിരെ ജല അതോറിറ്റി മദ്ധ്യമേഖല ഓഫീസിനു മുന്നിൽ പെൻഷണേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ടി.ടി. സേവ്യർ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി സെക്രട്ടറി കെ.എക്‌സ്. സേവ്യർ, പെൻഷണേഴ്‌സ് കോൺഗ്രസ് ഭാരവാഹികളായ എം.വി. ചാർളി, എം.എൻ. ശശി, പി.ഡി. ശരത്ചന്ദ്രൻ തുടങ്ങിയവ‌ർ സംസാരിച്ചു.