കൊച്ചി : തപസ്യ കലാസാഹിത്യവേദിയുടെ പ്രൊ.ഫതുറവൂർ വിശ്വംഭരൻ പുരസ്‌കാരം നിരൂപകൻ ആഷാ മേനോന്. 50,000 രൂപയും പ്രശസ്തി പത്രവും കീർത്തിഫലകവും അടങ്ങുന്ന അവാർഡ് 20ന് വൈകിട്ട് തൃപ്പൂണിത്തുറയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രൊഫ.പി.ജി. ഹരിദാസ്, കെ. ലക്ഷ്മി നാരായണൻ, സി.സി. സുരേഷ്, വി.എൻ. സന്തോഷ്‌കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.