p
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ കാർഷീക കർമ്മ സേനയുടെ നെൽക്കൃഷിയുടെ രണ്ടാംഘട്ട വിത്ത് വിതക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് കാർഷിക കർമ്മസേനയുടെ നെൽക്കൃഷിയുടെ രണ്ടാംഘട്ടം തൃക്കപാടത്ത് ഏഴേക്കറിൽ വിത്തിട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മെമ്പർ ഡോളിബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി. അജിത്കുമാർ, ജോസ് എ.പോൾ, വത്സ വേലായുധൻ, അനാമിക ശിവൻ, സോമി ബിജു, ജോഷി തോമസ്, വി.ടി. പത്രോസ്, കാർഷിക കർമ്മസേന ഭാരവാഹികളായ ബിജു കെ.വി, അനിൽ, ശ്രീജ, പി.സി. ജോയിഎന്നിവർ പങ്കെടുത്തു.