കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി നാലാമത് സംസ്ഥാന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ പി.ടി. തോമസ്, ടി. സിദ്ധിഖ്, കോൺഗ്രസ് നേതാക്കളായ അഡ്വ.എ. ഷാനവാസ് ഖാൻ, ജോസഫ് വാഴയ്ക്കൻ, ബിന്ദു കൃഷ്ണ, വി.ടി. ബൽറാം, ലാൽ വർഗീസ് കൽപ്പകവാടി, അനിൽ ആന്റണി, ഡോ.ൽനെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, എം.എസ്. ഗണേശ് എന്നിവർ സംസാരിച്ചു.