കോലഞ്ചേരി: വൈസ്‌മെൻ ഇന്റർനാഷണൽ സോൺ രണ്ടിന്റെ നേതൃത്വത്തിൽ പ്രകൃതിപരിപാലനം പ്രകൃതിജീവനം പദ്ധതിയുടെ ഭാഗമായി കിച്ചൻ ഗാർഡൻ ചലഞ്ചിന് കോലഞ്ചേരിയിൽ തുടക്കമായി. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ ടെൻസിംഗ് ജോർജ് അദ്ധ്യക്ഷനായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, കൃഷി ഓഫീസർ ജോമിലി ജോസ്, എൻ.വി. കൃഷ്ണൻകുട്ടി, സംഗീത ഷൈൻ, പി.കെ. ബാലൻ കർത്ത തുടങ്ങിയവർ സംസാരിച്ചു. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിച്ച് നാട്ടിൽ പച്ചക്കറി സുലഭമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.