മുളന്തുരുത്തി: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യു.പി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധറാലി നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ.ജോസഫ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ഹരി, കെ.എസ്.രാധാകൃഷ്ണൻ, എം.എസ് ഹമീദു കുട്ടി, സാജു ഐസക്, റെജി വീരമന, ബെന്നി ചെറുതോട്ടിൽ, സാജൻ, മുഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.