കുറുപ്പംപടി: സി.പി.എം വായ്ക്കരബ്രാഞ്ച് സമ്മേളനം ഏരിയാ കമ്മിറ്റി അംഗം വി.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു. ബേബി.സി.സി അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച്കമ്മിറ്റി പാണ്ടനാട്ടുപാറ ബ്രാഞ്ചായും മേനോത്തുപാറ ബ്രാഞ്ചായും വിഭജിച്ചു. കെ.എൻ.ഹരിദാസ്,എം.ജി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിമാരായി സനൽ.എൻ.എം (മേനോത്തുപാറ), അനിൽ.പി.ടി (പാണ്ടങ്ങാട്ട് പാറ) എന്നിവരെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു.