kvss
പരമ്പരാഗത മൺപാത്ര സമുദായ സംഘടന ഏലൂർ മുനിസിപ്പൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കളിമൺപാത്ര സമുദായങ്ങളെ പട്ടിക ജാതിയിൽ ഉൾപ്പെടുത്തുക, ആർട്സ് ആൻഡ് സയൻസ്, മെഡിക്കൽ പി. ജി എന്നീ കോഴ്സുകളിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പരമ്പരാഗത മൺപാത്ര സമുദായ സംഘടന ഫെഡറേഷൻ ഏലൂർ നഗരസഭയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് പി. എം. അയൂബ്, ബി.ജെ.പി.മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, കെ.വി .എസ്.എസ് നേതാക്കളായ യു .ടി .രാജൻ, കെ.ടി.മണി, വി.സി.തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.