കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ നവരാത്രി ആഘോഷം 7ന് രാവിലെ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച് 15ന് സമാപിക്കും. ദിവസവും രാവിലെ 6 .30 ന് നവരാത്രിപൂജ, 7 മുതൽ ദേവീ ഭാഗവത പാരായണം, വൈകിട്ട് 5 ന് ലളിതാസഹസ്ര നാമാർച്ചന. നവരാത്രി മഹോത്സവം 7ന് വൈകിട്ട് 6 .30 നു ഡോ. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. 911.13 തീയതികളിൽ ദേവിയുടെ വിവിധഭാവങ്ങൾ ധൂളീചിത്രകാരൻ പുരളിപ്പുറം നാരായണൻ നമ്പൂതിരി ആലേഖനം ചെയ്യും. 13 ന് വൈകിട്ട് 7 ന് പൂജവെപ്പും 15 ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. പൂജകൾക്ക് ശബരിമല , ഗുരുവായൂർ മുൻ മേൽശാന്തിമാരായ ഏഴിക്കോട് ശശി നമ്പൂതിരിയും ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും ( ക്ഷേത്രം മേൽശാന്തി) കാർമികത്വം വഹിക്കും.