കൊച്ചി: സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവർ ഇന്ന് കളക്ടറേറ്റിന് മുമ്പിൽ ധർണ നടത്തും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. 27ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിന് മുന്നോടിയായാണ് ധർണ. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ സംസാരിക്കും.ധർണയിൽ യു.ഡി.എഫ്, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി , കേരള കോൺഗ്രസ് ജേക്കബ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, ദേശീയപാത സമരസമിതി, മൂലംപള്ളി സമരസമിതി, ജനകീയ പ്രതിരോധ സമിതി വെൽഫെയർ പാർട്ടി, എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും.കളമ്പൂർ മുതൽ പുളിയനം വരെയുള്ള വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് മാർച്ച്.