മുളന്തുരുത്തി: ഉത്തർപ്രദേശിൽ ബി.ജെ.പി മന്ത്രിമാരെ തടഞ്ഞ കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ മുളന്തുരുത്തിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആശുപത്രിപ്പടിയിൽ നടന്ന യോഗം കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.വി ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.സി ഷിബു അദ്ധ്യക്ഷനായിരുന്നു. ഏരിയാ കമ്മിറ്റിയംഗം സി.കെ റെജി, ലോക്കൽ സെക്രട്ടറി പി.ഡി രമേശൻ, പി.എൻ പുരുഷോത്തമൻ, കെ.എ.ജോഷി, വി.ബി വേണു, എബി പാലാൽ എന്നിവർ സംസാരിച്ചു.