teachrs
ലോക അദ്ധ്യാപക ദിനാഘോഷവും ഗുരുവന്ദനവും മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: അദ്ധ്യാപക സമന്വയവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക അദ്ധ്യാപകദിനാഘോഷവും ഗുരുവന്ദനവും നടത്തി. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ ഉദ്ഘാടനം ചെയ്തു. വായനാദിന പോസ്റ്റർ നിർമ്മാണമത്സരത്തിൽ സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനം നൽകി. ജീവൽശ്രീ പി.പിള്ള അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ പി.പി. ജോഷി, ടി.പി. രമേശ് മോഹൻ, പി.പി. ദിനേശൻ, കെ.എ. ബീന, ബാലകൃഷ്ണൻ കതിരൂർ എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ ലൈസ സേവ്യർ, എ.ഇ.ഒ എൻ.എക്‌സ്. അൻസലം എന്നിവർ സംസാരിച്ചു.