കോലഞ്ചേരി: ബി.ജെ.പി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി മോദിയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുള്ള ഫോട്ടോഎക്സിബിഷൻ നാളെ പട്ടിമറ്റത്ത് തുടങ്ങും. രാവിലെ 10 ന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് കെ.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. വ്യാഴാഴ്ച സമാപിക്കും. അന്ന് വൈകിട്ട് 3ന് നാഷണൽ ഹെൽത്ത് വാളണ്ടിയേഴ്സിനുള്ള എമർജൻസി വാഹനം പ്രദർശനവേദിയിൽവച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യും.