കാലടി: നീലീശ്വരം കൊറ്റമത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് 425 ലിറ്റർ ഡീസൽ പിടികൂടി. കന്നാസുകളിലും ഡ്രമ്മുകളിലുമാക്കി കുഴിച്ചിട്ടിരുന്ന നിലയിലാണ് കണ്ടെത്തിയത്. ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും കാലടി പൊലിസും പരിശോധന നടത്തിയത്. ഡീസൽ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ 8 ബാരലുകളും കണ്ടെത്തി. സി.ഐ ബി. സന്തോഷ്, എസ്.ഐ സതീഷ്‌കുമാർ‌ , സി.പി.ഒ ബേസിൽ തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.