congress-kumbalam

കുമ്പളം: പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എൻ.പി. മുരളീധരൻ നേതൃത്വം നൽകി. സമാപനയോഗത്തിൽ പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി പൗവത്തിൽ, ജോസ് വർക്കി, ബ്ലോക്ക് ഭാരവാഹികളായ എം.ഡി. ബോസ്, എം.വി. ഹരിദാസ്, എൻ.എൻ. രമേശൻ, ഷേർളി ജോർജ്, സിദ്ദിഖ് വിൻസെന്റ് പെരിഞ്ചേരി, ജയപാലൻ, അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.