photos
ഫോട്ടോ

തൃപ്പൂണിത്തുറ: ലോക വയോജന ദിനാചരണം മരട് നഗരസഭയിൽ കെ.ബാബു .എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷാജി, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഡി.രാജേഷ്, അജിത നന്ദകുമാർ, ചന്ദ്രകലാധരൻ, ബെൻഷാദ് നടുവില വീട് , പാർലമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ്, കൗൺസിലർമാരായ സിബി സേവ്യർ, അബ്ബാസ്, മോളി സെന്നി, ജയ ജോസഫ് , സി.ഡി.പി. ഒ.ശാന്തി, സി.ഡി.എസ്. ചെയർ പേഴ്സൺ യമുന ബോബൻ, ഐ.സി.ഡി.എസ്.സൂപ്രവൈസർ ശാന്തിനി , ഡോ.അബ്ദുൾ റസീം എന്നിവർ ആശംസകൾ നേർന്നു. ഓൺലൈൻ ആയി നടത്തിയ ചടങ്ങിൽ ഒട്ടനവധി വയോജനങ്ങൾ പങ്കെടുത്തു. വയോജനങ്ങൾക്ക് കൂടുതൽ സുരക്ഷയും കരുതലും അവർക്ക് ഒത്തുചേരുന്നതിനായുള്ള അവസരങ്ങൾ ഒരുക്കുന്നതിന് സഹായങ്ങൾ ഉണ്ടാകുമെന്നും നഗരസഭ സ്വന്തമായി ഭൂമി കണ്ടെത്തി നൽകിയാൽ വയോജനങ്ങൾക്കായി കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് നൽകാമെന്ന് എം.എൽ.എ ഉറപ്പു നൽകി.. വയോമിത്രം കോ ഓർഡിനേറ്റർ ശ്രുതി മെറിൻ ജോസഫ് നന്ദി പറഞ്ഞു.