മൂവാറ്റുപുഴ : ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കാവുങ്കര പാർട്ടി ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നെഹ്റു പ്രതിമയ്ക്ക് മുമ്പിൽ സമാപിച്ചു.,പ്രതിഷേധസംഗമം കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു., യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്ട് സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി .എൽദോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ കെ.എ. ആബിദ് അലി, മുഹമ്മദ് റഫീഖ്, എൽദോ ബാബു വട്ടക്കാവിൽ, ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.