കോലഞ്ചേരി: ജനകീയാസൂത്രണ പദ്ധതി രജതജൂബിലി ആഘോഷ സ്മാരകമായി വടവുകോട് ബ്ളോക്ക് പഞ്ചായത്തങ്കണത്തിൽ ശലഭോദ്യാനം നിർമ്മിച്ചു. പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനു അച്ചു, ബി.ഡി.ഒ ജ്യോതികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ, റാക്കുഴിയിൽ റബർ നഴ്സറി ഉടമ ജോയ് റാക്കുഴിയിൽ തുടങ്ങിയവർ സംസാരിച്ചു.