കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ മാങ്ങാത്തോടും ചിറങ്ങരചിറയും സംരക്ഷിക്കണമെന്ന് സി.പി.എം കാഞ്ഞൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഡി.പി.ആർ തയ്യാറാക്കി സമർപ്പിക്കണം. സി.പി.എം ജില്ലാ കമ്മിറ്റിഅംഗം കെ. കെ. ഷിബു ഉദ്ഘാടനം ചെയ്തു. പി. അശോകൻ, പ്രൊഫ.എം.ബി. ശശിധരൻ, സജിത ലാൽ, രഞ്ജിത് കെ.ദേവൻ എന്നിവർ സംസാരിച്ചു. കെ.പി. ബിനോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.