പറവൂർ: ഓടുന്നതിനിടെ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ ആറുമണിയോടെ ദേശീയപാതയിൽ തുരുത്തിപ്പുറം ഓട്ടോസ്റ്റാൻഡിന് സമീപമായിരുന്നു അപകടം. ആലപ്പുഴ സ്വദേശികൾ വയനാട് വിനോദയാത്ര പോയി തിരിച്ചുപോകുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു. ഫർണിച്ചർ കടയുടെ ഷട്ടർ നശിച്ചു. മുന്നിലെ ചില്ലുപൊട്ടി. കടയിലെ ചില വസ്തുക്കൾക്കു കേടുപാടുകൾ ഉണ്ടായി. യാത്രക്കാർക്ക് പരിക്കില്ല.