പറവൂർ: പീഡനക്കേസിലെ പ്രതിയെ ആലുവ സ്പെഷൽ ഫാസ്ട്രാക്ക് കോടതി വിട്ടയച്ചു. വരാപ്പുഴ ചിറയ്ക്കകം ആഞ്ഞിലിക്കൽ നിഥിനെയാണ് (28) തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കിയത്. 2017 ഡിസംബർ 18 നാണ് കേസിനാസ്പദമായ സംഭവം. യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാൽ കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. സ്പെഷ്യൽ ജഡ്ജി കെ.പി. സുനിലാണ് ഉത്തരവിട്ടത്.