കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി ജയന്തി അനുസ്മരണവും വിജയ ദിനവും ജില്ലാപ്രസിഡന്റ് എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമാൻഡർ ( റിട്ട) മോഹനൻ പിള്ളയെ കുട്ടികൃഷ്ണകൈമൾ പൊന്നാട അണിയിച്ചാദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യ പ്രഭാഷണം നടത്തി . 20 കുട്ടികൾക്ക് പഠനോപകരണങ്ങൾ എ.സി.എസ് സ്കൂൾ മാനേജർ പി.ഐ തമ്പി വിതരണം ചെയ്തു. മഹിളാ സേന ജില്ലാ പ്രസിഡന്റ് അഡ്വ. രമിത ഗാന്ധിജി അനുസ്മരണം നടത്തി. മഹിളാ സേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, മണ്ഡലം നേതാക്കളായ അർജുൻ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. കെ.ജി. ബിജു സ്വാഗതവും ഏരിയാ പ്രസിഡന്റ് വി.എസ് രാജേന്ദ്രൻ നന്ദിയും പറഞ്ഞു. സുരേഷ് ലാൽ, കെ.ഡി ഗോപാല കൃഷ്ണൻ, മധു മാടവന, വിജയൻ തേവര, മനോജ് തുടങ്ങിയവർ പങ്കെടുത്തു.